മേഴ്സി സൈഡിൽ കേമന്മാർ ലിവർപൂൾ തന്നെ, എവർട്ടനിൽ സിൽവ പുറത്തായേക്കും

- Advertisement -

മേഴ്സി സൈഡ് ഡർബിയിൽ ലിവർപൂളിന്റെ തേരോട്ടം. സ്വന്തം മൈതാനത്ത് 5-2 നാണ് ക്ളോപ്പിന്റെ ടീം ജയിച്ചു കയറിയത്. ഇന്നത്തെ തോൽവിയോടെ ലീഗിൽ 18 ആം സ്ഥാനത്തേക്ക് താഴ്ന്ന എവർട്ടൻ പരിശീലകൻ മാർക്കോസ് സിൽവയെ പുറത്താക്കിയേക്കും എന്ന് സൂചനകൾ സജീവമാണ്.

കളിയുടെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ക്ളോപ്പിന്റെ ടീം ജയിച്ചത്. എങ്കിലും 2 ഗോൾ വഴങ്ങിയ പ്രതിരോധം ടീമിന് ആശങ്കയാകും. ആദ്യ പകുതിയിൽ ഒറീഗി നേടിയ ഇരട്ട ഗോളുകളാണ് നിർണായകമായത്. 6 ആം മിനുട്ടിൽ മാനെയുടെ അസിസ്റ്റിൽ ഒറീഗി നേടിയ ഗോളാണ് കളിയിൽ ആദ്യം പിറന്നത്‌. പിന്നീട് ശകീരി 17 ആം മിനിറ്റിലും അവർ ലീഡ് ഉയർത്തി. പിന്നീട് 21 ആം മിനുട്ടിൽ മൈക്കൽ കീനിലൂടെ എവർട്ടൻ സ്കോർ 2-1 ആക്കി. പക്ഷെ പിന്നീട് ഒറീഗി, മാനെ എന്നിവർ വീണ്ടും ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ ശക്തമായ നിലയിലാക്കി. റിച്ചാർളിസൻ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ എവർട്ടന്റെ രണ്ടാം ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ വൈനാൾഡം കൂടെ ഗോൾ നേടി ലിവർപൂളിന് 3 പോയിന്റ് ഉറപ്പാക്കി.

Advertisement