“പക്വതയും പരിചയസമ്പത്തും ഇല്ലാത്തത് കേരള ബ്ലാസ്റ്റേഴ്സിന് പ്രശ്നമാകുന്നു” – ഷറ്റോരി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പക്വത കുറവിന് ടീം വലിയ വില നൽകേണ്ടി വരുന്നുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. സെറ്റ് പീസുകളിൽ വളരെ കൂടുതൽ ഗോൾ വാങ്ങിക്കൂട്ടുന്നത് ചൂണ്ടികാട്ടിയാണ് ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ വിമർശിക്കുന്നത്. താൻ കഴിഞ്ഞ സീസണിൽ ഏറ്റവും നന്നായി സെറ്റ് പീസുകൾ ഡിഫൻഡ് ചെയ്ത പരിശീലകൻ ആയിരുന്നു എന്ന് നോർത്ത് ഈസ്റ്റിലെ റെക്കോർഡ് ചൂണ്ടിക്കാണിച്ച് ഷറ്റോരി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിലും താൻ അതേ കാര്യങ്ങൾ തന്നെയാണ് പരിശീലിപ്പിക്കുന്നത്. എന്നാൽ ടീമിൽ ഒരുപാട് യുവതാരങ്ങളാണ് ടീമിൽ ഉള്ളത്. അതുകൊണ്ട് തന്നെ പക്വത ഇല്ലായ്മ ഉണ്ടെന്നും ഷറ്റോരി പറഞ്ഞു. താരങ്ങൾക്ക് അവരവരുയ്യെ ചുമതലകൾ സെറ്റ് പീസുകളിൽ നൽകാറുണ്ട്. എന്നാൽ അത് അവർ മറന്നു പോകുന്നു. പരിചയസമ്പത്തും പക്വതയും ഇത്തരം സന്ദർഭങ്ങളിൽ ആണ് ഉപകാരപ്പെടുക എന്നും ഷറ്റോരി പറഞ്ഞു.

Advertisement