ജനുവരിയിൽ റാകിറ്റിച് ബാഴ്സലോണ വിടില്ല

ബാഴ്സലോണയിൽ കളിക്കാൻ അവസരങ്ങൾ ഇല്ലാത്തതിനാൽ ജനുവരിയിൽ ക്ലബ് വിടും എന്ന് കരുതിയ റാകിറ്റിച് ആ തീരുമാനം മാറ്റിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവസാന ആഴ്ചകളിൽ റാകിറ്റിച് ബാഴ്സലോണയുടെ മാച്ച് സ്ക്വാഡിൽ തിരികെയെത്തിയിരുന്നു. ഇതാണ് താരത്തിന്റെ തീരുമാനം മാറാൻ കാരണം. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാതെ സീസൺ അവസാനം വരെ ക്ലബിൽ തുടരാനാണ് റാകിറ്റിചിന്റെ ഇപ്പോഴത്തെ തീരുമാനം.

സീസണിൽ ഇനിയങ്ങോട്ട് അവസരം കിട്ടിയില്ലെങ്കിൽ താരൻ സമ്മർ വിൻഡോയിൽ ഇറ്റലിയിലേക്ക് കൂടുമാറും. ഈ സീസണിൽ വളരെ അപൂർവ്വമായി മാത്രമെ റാകിറ്റിചിന് ക്ലബ് അവസരം നൽകിയിട്ടുണ്ടായിരുന്നുള്ളൂ. അവസാന അഞ്ചു വർഷം ബാഴ്സലോണയിലെ സ്ഥിരം സ്റ്റാർട്ടർ ആയിരുന്നു റാകിറ്റിച്.