ല ലീഗെയിൽ ഇപ്പോൾ എല്ലാവരും തുല്യ ശക്തികൾ – മെസ്സി

- Advertisement -

ല ലീഗ കൂടുതൽ കടുപ്പമേറിയത് ആയെന്ന് ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി. നിലവിൽ ബാഴ്സ ഒന്നാം സ്ഥാനത്ത് ആണെങ്കിലും ഇപ്പോൾ തന്നെ അവർ 3 ലീഗ് മത്സരങ്ങളിൽ തോൽവി വഴങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് മെസ്സി ലീഗിലെ മറ്റു ടീമുകൾ ശക്തി വർധിപ്പിച്ചത് കാരണമായി ചൂണ്ടി കാട്ടുന്നത്.

‘കുറെ വർഷങ്ങളായി ടീമുകളുടെ മേന്മ വർധിച്ചു വരികയാണ്. ഏത് ടീമും ഏത് ടീമിനെയും തോൽപ്പിക്കുന്ന അവസ്ഥയായി. എവേ മത്സരങ്ങൾ കളിക്കുക എന്നത് അങ്ങേയറ്റം ദുഷ്കരമാണ്’ എന്നാണ് മെസ്സിയുടെ വിലയിരുത്തൽ. ഹോം മത്സരങ്ങളിൽ ടീമുകൾക്ക് കൂടുതൽ കരുത്ത് കൂടിയെന്നും മെസ്സി വിലയിരുത്തി. എൽ ക്ലാസ്സികോയിൽ മികച്ച റയൽ ടീമിനെയാണ് മെസ്സി പ്രതീക്ഷിക്കുന്നത്‌.

Advertisement