പോൾ പോഗ്ബയ്ക്കായി പി എസ് ജി രംഗത്ത്

ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന പോൾ പോഗ്ബയ്ക് വേണ്ടി ഫ്രഞ്ച് ക്ലബായ പി എസ് ജി രംഗത്ത്‌‌. പി എസ് ജി പോഗ്ബയ്ക്ക് കരാർ വാഗ്ദാനം ചെയ്തതായി ഇംഗ്ലീഷ് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു. പോഗ്ബയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കും. മാഞ്ചസ്റ്ററിൽ താരം തുടരില്ല എന്ന് തന്നെയാണ് സൂചനകൾ.

അവസാന രണ്ട് സീസണുകളിലായി ക്ലബ് വിടാൻ ഉള്ള ആഗ്രഹം പോഗ്ബ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടന്നാൽ കിരീടം നേടാൻ ആവില്ല എന്നതാണ് താരം ക്ലബ് വിടാനുള്ള പ്രധാന കാരണം. പി എസ് ജി നൽകുന്ന ഓഫർ മാഞ്ചസ്റ്ററിൽ ഇപ്പോൾ പോഗ്ബയ്ക്ക് കിട്ടുന്നതിനെക്കാൾ വേതനം കുറഞ്ഞ കരാറാണ്. പോഗ്ബ പി എസ് ജിയിലേക്ക് പോകാൻ താല്പര്യം കാണിക്കുന്നുണ്ട് എങ്കിലും യുവന്റസ് ആകും പോഗ്ബയുടെ ആദ്യ പരിഗണന. മുമ്പ് യുവന്റസിൽ നിന്നായിരുന്നു പോഗ്ബ മാഞ്ചസ്റ്ററിൽ എത്തിയത്.