ഇയാൻ ബെൽ ഡർബിഷയറിന്റെ ബാറ്റിംഗ് കൺസൾട്ടന്റ്

അടുത്ത കൗണ്ടി സീസണിൽ ഡര്‍ബിഷയറിന്റെ ബാറ്റിംഗ് കൺസള്‍ട്ടന്റായി ഇയാൻ ബെൽ എത്തുന്നു. സീസണിലെ ആദ്യ രണ്ട് മാസത്തേക്കാണ് നിയമനം. മാൽ ലോയ്ക്ക് പകരം ആണ് ഈ റോളിലേക്ക് ക്ലബ് മുന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാനെ എത്തിച്ചിരിക്കുന്നത്.

മിക്കി ആര്‍തര്‍ ആണ് ടീമിന്റെ മുഖ്യ കോച്ച്. 2020ൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം ബിഗ് ബാഷിലും ദി ഹണ്ട്രെഡിലും തന്റെ കോച്ചിംഗ് കരിയര്‍ ചെറിയ തോതിൽ ആരംഭിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമിനൊപ്പവും അദ്ദേഹം സഹകരിച്ചു.