പി എസ് ജി ട്രെയിനിങിന് എത്തിയ നെയ്മർ ക്ലബ് വിടണം എന്ന് വീണ്ടും ആവശ്യപ്പെട്ടു

- Advertisement -

പി എസ് ജിയുടെ പരിശീലന ക്യാമ്പിൽ തിരികെ എത്തിയ നെയ്മർ വീണ്ടും ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ ക്ലബ് ചെയർമാനുമായി നടത്തിയ ചർച്ചയിലാണ് ക്ലബ് വിടണമെന്ന് വീണ്ടും നെയ്മർ ആവശ്യപ്പെട്ടത്. നേരത്തെ പി എസ് ജിയുടെ പ്രീസീസൺ ക്യാമ്പ് ആരംഭിച്ചിട്ടും ടീമിനൊപ്പം ചേരാൻ നെയ്മർ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ നെയ്മറിന് മേൽ വലിയ പിഴയും ക്ലബ് ചുമത്തിയിരുന്നു.

പി എസ് ജി വിടാൻ ശ്രമിക്കുന്നതിന് ഭാഗമായായിരുന്നു നെയ്മർ പ്രീസീസൺ ക്യാമ്പിൽ എത്താതിരുന്നത്. വീണ്ടും നെയ്മർ ക്ലബ് വിടാൻ ആവശ്യപ്പെട്ടത് നെയ്മർ ബാഴ്സയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവമാക്കും. നെയ്മറിന് വേണമെങ്കിൽ ക്ലബ് വിട്ടു പോകാമെന്ന് നേരത്തെ പി എസ് ജി അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ നെയ്മറിനെ സ്വന്തമാക്കാനായി ആരും രംഗത്ത് വന്നിട്ടില്ല. വൻ തുക വേണ്ടതിനാൽ ബാഴ്സലോണ അല്ലാതെ ആരും നെയ്മറിനെ സ്വന്തമാക്കാൻ സാധ്യതയില്ല.

Advertisement