നെയ്മറിനെ 180 മില്യൺ കിട്ടിയാൽ പി എസ് ജി വിൽക്കും

- Advertisement -

ഈ സമ്മറിൽ മികച്ച ഓഫർ ലഭിക്കുക ആണെങ്കിൽ നെയ്മറിനെ പി എസ് ജി വിൽക്കും. ഏതു വിധത്തിലും എമ്പപ്പെയെ ക്ലബിൽ നില നിർത്താൻ ആണ് പി എസ്ജി ഇപ്പോൾ ശ്രമിക്കുന്നത്. അതിനു വേണ്ടി നെയ്മറിനെ വിൽക്കാനും പി എസ് ജി തയ്യാറാണ്. 180 മില്യൺ നൽകിയാൽ നെയ്മറിനെ വിൽക്കാം എന്നാണ് ബോർഡിന്റെ തീരുമാനം. കഴിഞ്ഞ സമ്മറിൽ ക്ലബ് വിടാൻ നെയ്മർ പലവിധത്തിലും ശ്രമിച്ചിരുന്നു.

നെയ്മറിനെ വാങ്ങാൻ ബാഴ്സലോണ മാത്രമാകും ശ്രമിക്കുക. വേറെ ഒരു ക്ലബും നെയ്മറിനായി അത്ര വലിയ തുക ചിലവഴിക്കാൻ സാധ്യതയില്ല. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും കഴിഞ്ഞ സീസണിൽ നെയ്മറിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ ഇത്തവണ റയൽ നെയ്മറിനായി രംഗത്ത് ഉണ്ടായേക്കില്ല.

Advertisement