മിലാനെ നയിക്കാൻ ഇറ്റലിയിലേക്ക് പ്രൊഫസർ വരുന്നു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

എസി മിലാൻ ആരാധകർക്ക് ആശ്വസിക്കാം. അടുത്ത സീസണിൽ ജർമ്മൻ പരിശീലകൻ റാൽഫ് റാങ്ക്നിക്കിനെ സ്വന്തമാക്കാൻ മിലാൻ ശ്രമം തുടങ്ങി. പരിശീലകൻ , സ്പോർട്ടിംഗ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ റാൽഫ് റാങ്ക്നിക്കിന്റെ വരവ് മിലാന്റെ ഉയർത്തെഴുന്നേൽപ്പിന് കാരണമാകുമെന്നാണ് മിലാൻ ആരാധകർ പ്രതീക്ഷിക്കുന്നത്.

ലോവർ ഡിവിഷനുകളിൽ ഉള്ള ജർമ്മൻ ടീമുകളെ ബുണ്ടസ് ലീഗയിലേക്കും യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലേക്കും എത്തിച്ചാണ് റാങ്ക്നിക്ക് യൂറോപ്യൻ ഫുട്ബോളിൽ സ്വന്തമായ ഇടം കണ്ടെത്തിയത്. ഹൊഫെൻഹെയിമിനേയും ആർബി ലെപ്സിഗിനേയും ബുണ്ടസ് ലീഗയിലേക്കും യൂറോപ്യൻ ഫുട്ബോളിലേക്കും എത്തിച്ചതിനുള്ള ക്രെഡിറ്റ് റാങ്ക്നിക്കിന് അവകാശപ്പെടാം. ഡോർട്ട്മുണ്ടും ബയേണും ഭരിക്കുന്ന ജർമ്മൻ ഫുട്ബോളിൽ ലെപ്സിഗിന് കിരീടപ്പോരാട്ടത്തിൽ ഇടം നേടിക്കൊടുത്തത് റാങ്ക്നിക്കാണ്. എമിൽ ഫോഴ്സ്ബർഗ്, നാബു കിറ്റ, തീമോ വെർണർ‍, യൂസൗഫ് പോൾസൺ, വില്ലി ഒർബൻ എന്നീ താരങ്ങളെ ലെപ്സിഗിലേക്ക് എത്തിച്ചതും റാങ്ക്നിക്കാണ്. ജർമ്മൻ മാധ്യമങ്ങൾ പ്രൊഫസർ എന്ന് വിളിക്കുന്ന റാൽഫ് റാങ്ക്നിക്കിന്റെ ഇറ്റാലിയൻ പടയോട്ടത്തിന് കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.