“മെസ്സിയെ കൊണ്ടും ഇറ്റാലിയൻ ഫുട്ബോളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല”

- Advertisement -

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിക്കും ഇറ്റാലിയൻ ഫുട്ബോളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ലാ ലീഗ പ്രസിഡന്റ് ഹാവിയർ തെബാസ് പറഞ്ഞു. ഇന്റർ മിലാൻ ലയണൽ മെസ്സിക്ക് മുന്നിൽ ഓഫറുമായി ബന്ധപ്പെട്ടു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ലാ ലീഗ പ്രസിഡന്റിന്റെ പ്രതികരണം.

മെസ്സിക്കും ഇറ്റാലിയൻ ലീഗിനെ രക്ഷിക്കാനാകില്ല , കാരണം ക്ലബ്ബുകളുടെ വരുമാന കുറവും ഉയർന്ന കട ബാധ്യതയുമാണെന്ന് തെബാസ് കൂട്ടിച്ചേർത്തു. മെസ്സി ഇന്റർ മിലാന് വാങ്ങാൻ പറ്റാത്ത താരമൊന്നുമല്ലെന്ന് ഇന്റർ മിലാന്റെ മുൻ ചെയർമാൻ മൊറട്ടി പറഞ്ഞിരുന്നു. ബാഴ്സലോണയും മെസ്സിയും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് മൊറാട്ടിയുടെ പ്രസ്താവന പുറത്ത് വരുന്നത്. ഇതിനു പിന്നാലെ തന്നെയാണ് ഇറ്റാലിയൻ ഫുട്ബോളിനെയും ഫലത്തിൽ ഇന്റർ മിലാനെയും ലക്ഷ്യം വെച്ച് ലാ ലീഗ പ്രസിഡന്റിന്റെ പ്രതികരണം വന്നത്.

Advertisement