അയാക്സ് വിട്ടു പോകില്ല എന്ന് നെരെസ്

അയാക്സ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് അയാക്സിന്റെ യുവതാരം നെരെസ്. 22കാരനായ താരം തന്റെ ഭാവി അയാക്സിനൊപ്പം ആണെന്ന് പറഞ്ഞു. ജൂലൈ 28ന് അയാക്സിനൊപ്പം പ്രീസീസൺ ഒരുക്കങ്ങളിൽ ചേരും. അത് മാത്രമാണ് തന്റെ ചിന്ത. താൻ അയാക്സ് വിടില്ല എന്നും നെരെസ് പറഞ്ഞു.

2018 തുടക്കത്തിൽ സാവോ പോളോയിൽ നിന്ന് അയാക്സിൽ എത്തിയ നെരെസ് അവസാന രണ്ട് സീസണിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇതുവരെ ക്ലബിനായി 99 മത്സരങ്ങൾ കളിച്ച നെരെസ് 29 ഗോളുകളും 32 അസിസ്റ്റും ക്ലബിനായി സംഭാവന നൽകിയിരുന്നു. ഇപ്പോൾ കോപ അമേരിക്ക നേടിയ ബ്രസീൽ ടീമിൽ ഉണ്ടായിരുന്നതിനാലാണ് നെരെസ് അയാക്സിനൊപ്പം പ്രീസീസണിൽ ചേരാൻ വൈകുന്നത്.

നെരെസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബുകൾ അടക്കം ശ്രമിച്ചിരുന്നു.

Previous articleഎന്തു കൊണ്ട് ഷമിയില്ല, ഇന്ത്യയോട് ചോദിച്ച് ആരാധകർ
Next article23 പന്ത് അവശേഷിക്കെ കളി തടസ്സപ്പെടുത്തി മഴ, റോസ് ടെയിലര്‍ ന്യൂസിലാണ്ടിനായി പൊരുതുന്നു