23 പന്ത് അവശേഷിക്കെ കളി തടസ്സപ്പെടുത്തി മഴ, റോസ് ടെയിലര്‍ ന്യൂസിലാണ്ടിനായി പൊരുതുന്നു

റോസ് ടെയിലറിന്റെ പോരാട്ട വീര്യത്തില്‍ ഇന്ത്യയ്ക്കെതിരെ തകര്‍ന്ന് വീഴാതെ ന്യൂസിലാണ്ട്. താരം 67 റണ്‍സ് നേടി പുറത്താകാതെ ന്യൂസിലാണ്ടിനെ 46.1 ഓവറില്‍ 211/5 എന്ന സ്കോറിലെത്തിച്ചുവെങ്കിലും മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. 67 റണ്‍സ് നേടിയ കെയിന്‍ വില്യംസണാണ് ന്യൂസിലാണ്ട് നിരയില്‍ തിളങ്ങിയ മറ്റൊരു താരം.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയിട്ടുണ്ട്.

Previous articleഅയാക്സ് വിട്ടു പോകില്ല എന്ന് നെരെസ്
Next articleഇന്ത്യൻ ഫുട്ബോളിനെ തകർക്കാൻ തീരുമാനിച്ച് എ ഐ എഫ് എഫ്!!!