കെയ്ലർ നവാസ് ഇല്ലാത്ത ടീമിനെ കുറിച്ച് ചിന്തിക്കാൻ ആവില്ല എന്ന് സിദാൻ

- Advertisement -

കെയ്ലർ നവാസ് റയൽ മാഡ്രിഡ് വിടും എന്ന വാർത്തയിൽ സിദാന്റെ പ്രതികരണം. നവാസ് ക്ലബ് വിടാൻ വേണ്ടി റയൽ മാഡ്രിഡിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ കെയ്ലർ നവാസ് ഇല്ലാത്ത ഒരു ടീമിനെ കുറിച്ച് ചിന്തിക്കാൻ ആവില്ല സിദാൻ പറഞ്ഞു. നവാസ് ക്ലബ് വിടുന്നത് ക്ലബിന് നല്ലതല്ല എന്നും സിദാൻ പറഞ്ഞു.

നവാസ് റയൽ മാഡ്രിഡിന്റെ പ്രധാന ഭാഗമാണ് എന്ന് സിദാൻ പറഞ്ഞു. അവസാന കുറച്ച് സീസണുകളിലായി നവാസ് റയൽ മാഡ്രിഡിന് വലിയ സംഭാവനകൾ നൽകിയ താരമാണ്. നവാസ് ക്ലബിൽ സന്തോഷവാനാണെന്നും ക്ലബിൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും സിദാൻ പറഞ്ഞു. നവാസ് ഇതുവരെ ക്ലബ് വിടണമെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടില്ല എന്നും സിദാൻ പറഞ്ഞു.

Advertisement