മുസ്തഫിക്കും എൽനേനിക്കും ക്ലബ് വിടാം എൻ ആഴ്സണൽ പരിശീലകൻ

- Advertisement -

ആഴ്സണൽ താരങ്ങളായ മുസ്താഫിക്കും എൽനേനിക്കും ക്ലബ് വിടാം എന്ന് ആഴ്സണൽ പരിശീലകൻ ഉനായ് എമെറി. ആഴ്സണൽ വിട്ട് വേറെ ക്ലബുകളിലേക്ക് പോയാൽ മാത്രമേ അവർക്ക് സന്തോഷം കിട്ടു എന്ന് എമെറി പറഞ്ഞു. കഴിഞ്ഞ സീസണിൽ ഇരുതാരങ്ങൾക്കും അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും സന്തോഷവാന്മാർ ആയിരുന്നില്ല എന്നും എമെറി പറഞ്ഞു.

ഈ സീസണിലും ഇരുവർക്കും അധികം അവസരങ്ങൾ ലഭിക്കില്ല. അതുകൊണ്ട് തന്നെ ഇരുവരും ക്ലബ് വിടുന്നതാണ് നല്ലതെന്ന് എമെറി പറഞ്ഞു. മുസ്താഫി കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന ഭാഗമായിരുന്നു എങ്കിലും കുറേയേറെ പിഴവുകൾ വരുത്തിയതിനാൽ ആരാധകരുടെ അപ്രിയ താരമായി മാറിയിരുന്നു. എൽനേനിയും ആഴ്സണലിൽ ഇപ്പോൾ അധികം അവസരം ലഭിക്കുന്ന താരമല്ല.

Advertisement