പോഗ്ബ ഇനിയും പെനാൾട്ടി എടുക്കുമെന്ന് സോൾഷ്യാർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി പോഗ്ബ പെനാൾട്ടി എടുക്കും എന്ന് പരിശീലകൻ സോൾഷ്യാർ. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വോൾവ്സിനെതിരെ പോഗ്ബ പെനാൾട്ടി നഷ്ടപ്പെടുത്തിയിരുന്നു. അത് യുണൈറ്റഡിനെ വിജയത്തിൽ നിന്ന് തടയുകയും ചെയ്തു. തുടർന്ന് പോഗ്ബയ്ക്ക് എതിരെ രൂക്ഷമായ വിമർശനങ്ങൾ തന്നെ ഉയർന്നിരുന്നു.

എന്നാൽ പെനാൾട്ടി നഷ്ടമാക്കുന്നത് വലിയ സംഭവമല്ല എന്ന് ഒലെ പറഞ്ഞു. പോഗ്ബ ടീമിലെ പ്രധാന താരമാണ്. പോഗ്ബയും റാഷ്ഫോർഡും ആണ് ടീമിലെ പെനാൾട്ടി ടേക്കേഴ്സ്. ഇവർ തന്നെ ഇനിയും പെനാൾട്ടി എടുക്കും എന്ന് ഒലെ പറഞ്ഞു. പോഗ്ബ എടുത്ത അവസാന 12 പെനാൾട്ടികളിൽ നാലും താരം നഷ്ടമാക്കിയിരുന്നു.

Advertisement