മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാനുള്ള ശ്രമങ്ങൾ സജീവമാക്കി ക്രിസ്റ്റ്യാനോ

യുവന്റസ് വിടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോയുടെ ഏജന്റ് സിറ്റിയുമായി ചർച്ചകൾ നടത്തുന്നതായി ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ഒരു സ്ട്രൈക്കറെ തേടുന്ന സിറ്റി റൊണാൾഡോയെ സൈൻ ചെയ്യാൻ ഒരുക്കമാണ്. എന്നാൽ 20മില്യൺ മാത്രമെ സിറ്റി വേതനമായി റൊണാൾഡോക്ക് വാഗ്ദാനം ചെയ്യുന്നുള്ളൂ. രണ്ട് വർഷത്തെ കരാറും സിറ്റി നൽകും. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഈ ചർച്ചകൾ വിജയിക്കുമോ എന്നത് സംശയമാണ്.

മാഞ്ചസ്റ്റർ സിറ്റി അല്ലാതെ ഒരു ക്ലബും റൊണാൾഡോക്ക് ആയി ഇപ്പോൾ രംഗത്തില്ല. അതുകൊണ്ട് തന്നെ റൊണാൾഡോ യുവന്റസിൽ തന്നെ തുടരും എന്നാണ് യുവന്റസ് വിശ്വസിക്കുന്നത്. റൊണാൾഡോക്ക് ആയി നല്ല ഓഫർ വരിക ആണെങ്കിൽ താരത്തെ വിൽക്കാൻ യുവന്റസ് ഒരുക്കമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരമായി കണക്കാക്കുന്ന റൊണാൾഡോ സിറ്റിയിലേക്ക് പോയാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ റൊണാൾഡോക്ക് എതിരെ വലിയ പ്രതിഷേധം ഉണ്ടാക്കും.

Previous articleജോര്‍ജ്ജ് ഗാര്‍ട്ടൺ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ
Next articleബ്രസീലിയൻ പ്രതിരോധതാരത്തെ ടീമിലെത്തിക്കാൻ നാപോളി