മോയിസെ കീനെ ഒരു വർഷത്തേക്ക് കൂടെ ലോണിൽ ആവശ്യപ്പെട്ട് പി എസ് ജി രംഗത്ത്

20210414 082746
Credit: Twitter
- Advertisement -

ഇറ്റാലിയൻ യുവ സ്ട്രൈക്കർ മോയിസെ കീൻ വീണ്ടും പി എസ് ജിയിലേക്ക് മടങ്ങാൻ സാധ്യത. യുവതാരത്തെ ഒരു വർഷത്തേക്ക് കൂടെ ലോണി ആവശ്യപ്പെട്ടിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്. എവർട്ടൺ വലിയ തുക സ്ഥിര ട്രാൻസ്ഫറിന് ചോദിക്കുന്നത് ആണ് ലോണിൽ താരത്തെ പി എസ് ജി ചോദിക്കാൻ കാരണം. എവർട്ടൺ പുതിയ പരിശീലകനെ തീരുമാനിച്ചാൽ മാത്രമെ മോയിസെ കീനിന്റെ ഭാവിയിൽ ഒരു തീരുമാനം എടുക്കുകയുള്ളൂ.

കീനിന്റെ പഴയ ക്ലബായ യുവന്റസും താരത്തിനായി രംഗത്ത് ഉണ്ട്. അലെഗ്രിയുടെ തിരിച്ചുവരവ് യുവന്റസിന്റെ കീനിൽ ഉള്ള താല്പര്യം വർധിപ്പിച്ചിട്ടുണ്ട്. ണെരത്തെ എവർട്ടണിൽ വൻ തുകയ്ക്ക് എത്തിയ താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ ആയിരുന്നില്ല. പക്ഷെ ഇംഗ്ലണ്ട് വിട്ട് ഫ്രാൻസിൽ എത്തിയപ്പോൾ ഫോം തിരികെ ലഭിച്ചു. അലെഗ്രിക്ക് കീഴിൽ ആയിരുന്നു മോയിസെ കീൻ യുവന്റസിൽ അരങ്ങേറ്റം നടത്തിയിരുന്നത്.

Advertisement