മിലിക് റോമയിലേക്ക് എത്തുന്നു

- Advertisement -

നാപോളിയുടെ സ്ട്രൈക്കർ ആയ മിലികിനെ സ്വന്തമാക്കാനുള്ള റോമയുടെ ശ്രമങ്ങൾ വിജയം കാണുന്നു. ജെക്കോ ക്ലബ് വിടും എന്ന് ഉറപ്പായതോടെയാണ് റോമ ഒരു പുതിയ സട്രൈക്കർക്കായുള്ള അന്വേഷണം തുടങ്ങിയത്. മിലികും റോമയുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. 25 മില്യണോളമാണ് മിലികിനായി റോമ വാഗ്ദാനം ചെയ്യുന്നത്. മിലികിനെ റോമ സൈൻ ചെയ്താൽ ജെക്കോ യുവന്റസിലേക്ക് പോകും എന്നാണ് കരുതുന്നത്.

മിലികിനെ വിൽക്കാൻ ക്ലബ് തീരുമാനിച്ചതായി നാപോളി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താരം ക്ലബ് മുന്നോട്ടു വെച്ച കരാർ അംഗീകരിക്കാത്തതാണ് നാപോളി മിലികിനെ വിൽക്കാൻ തീരുമാനിക്കാൻ കാരണം. 2021 സീസൺ അവസാനം വരെയാണ് മിലികിന് ഇപ്പോൾ നാപോളിയിൽ കരാർ ഉള്ളത്. അതുകൊണ്ട് തന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ മിലികിനെ വിറ്റില്ല എങ്കിൽ ക്ലബിന് താരത്തെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടമാകും. 2016 മുതൽ നാപോളി ജേഴ്സിയിൽ കളിക്കുന്ന താരമാണ് മിലിക്.

Advertisement