നോയൽ വിൽസൺ ജംഷദ്പൂരിന്റെ അസിസ്റ്റന്റ് പരിശീലകൻ

- Advertisement -

ജംഷദ്പൂരിന്റെ അക്കാദമി പരിശീലകനായിരുന്ന നോയൽ വിൽസണ് ജംഷദ്പൂരിന്റെ സഹപരിശീലകനായി സ്ഥാനകയറ്റം ലഭിച്ചു. ഓവൻ കോയ്ലിന്റെ പരിശീലക സംഘത്തിന് ഒപ്പം ഇനി നോയ്ലും ഉണ്ടാകും. ഇപ്പോൾ ഓവൻ കോയ്ലിന്റെ പരിശീലക ടീമിൽ സാൻഡി സ്റ്റുവർട്ടും ഗോൾ കീപ്പിങ് കോച്ച് എസെക്വിൽ ഗോമസും ആണ് ഉള്ളത്. അവസാന സീസണിൽ ജംഷദ്പൂർ റിസേർവ്സ് ടീമിനെ നയിച്ചിരുന്നത് നോയ്ലായിരുന്നു.

സെക്കൻഡ് ഡിവിഷന ജംഷദ്പൂരിന്റെ മികച്ച പ്രകടനങ്ങൾക്ക് പിറകിൽ പ്രവർത്തിച്ച നോയ്ലായിരുന്നു. മുമ്പ് ടാറ്റ അക്കാദമിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. 1996-98 കാലഘട്ടത്തിൽ ആയിരുന്നു നോയ്ല് ടാറ്റ അക്കാദമിയിൽ ഉണ്ടായിരുന്നത്. 40കാരനായ നോയ്ല് എ എഫ് സി എ ലൈസൻസ് ഉടമയാണ്. മുമ്പ് സൗത്ത് യുണൈറ്റഡ് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

Advertisement