ജിറോണയ്ക്ക് എതിരായ മത്സരത്തിലും സുവാരസിന് ബാഴ്സയിൽ ഇടമില്ല

Luis Suarez barcelona
- Advertisement -

സുവാരസിന്റെ യുവന്റസിലേക്കുള്ള ട്രാൻസ്ഫർ നടക്കില്ല എന്നാണ് വാർത്തകൾ എങ്കിലും താരം ബാഴ്സലോണയിൽ തുടരും എന്ന് അതിന് അർത്ഥമില്ല. കോമാൻ ഒരിക്കൽ കൂടെ ബാഴ്സലോണ സ്ക്വാഡിൽ നിന്ന് സുവാരസിനെ മാറ്റി നിർത്തിയത് അതാണ് സൂചന നൽകുന്നത്. ഇന്ന് ബാഴ്സലോണ കളിക്കുന്ന സൗഹൃദ മത്സരത്തിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ സുവാരസിനെ കോമാൻ ടീമിൽ എടുത്തില്ല.

ഇന്ന് ജിറോണയെ ആണ് ബാഴ്സയ് സൗഹൃദ മത്സരത്തിൽ നേരിടുന്നത്. നേരത്തെ നടന്ന ജിമ്നാസ്റ്റിക്കിന് എതിരായ സൗഹൃദ മത്സരത്തിലും സുവാരസ് ടീമിൽ ഉണ്ടായിരുന്നില്ല. താരം ക്ലബ് വിടും എന്ന സൂചന തന്നെ ആണ് ഇത് നൽകുന്നത്. സുവാരസിനായി അത്ലറ്റിക്കോ മാഡ്രിഡും പി എസ് ജിയുമാണ് ഇപ്പോൾ രംഗത്ത് ഉള്ളത്. ഈ ട്രാൻസ്ഫറിൽ ഏതെങ്കിലും ഒന്ന് നടക്കും എന്നാണ് സുവാരസിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

Advertisement