എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് എന്ന അഭ്യൂഹങ്ങൾ അവസാനിപ്പിക്കേണ്ട സമയമായി

- Advertisement -

എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്ന പി എസ് ജിയെ രോഷാകുലരാക്കുന്നുണ്ട് എന്ന് പി എസ് ജി ഡയറക്ടർ ലിയെനാർഡൊ. കഴിഞ്ഞ ദിവസം എമ്പപ്പെ സമീപ ഭാവിയിൽ തന്നെ റയൽ മാഡ്രിഡിൽ എത്തും എന്ന രീതിയിൽ റയൽ പരിശീലകൻ സിദാൻ പ്രസ്താവന നടത്തിയിരുന്നു. ഇതാണ് ഇപ്പോൾ പി എസ് ജി ബോർഡിനെ രോഷാകുലരാക്കിയിരിക്കുന്നത്.

എമ്പപ്പയുടെ ഭാവിയെ കുറിച്ച് സംസാരിക്കേണ്ട സമയമല്ല ഇത്. ഇതിപ്പോൾ ചർച്ചയാക്കുന്നത് പി എസ് ജി ബോർഡിനെ ശല്യപ്പെടുത്തുന്നുണ്ട്. ലിയെനാർഡോ പറഞ്ഞു. എമ്പപ്പെയ്ക്ക് ഇനിയും രണ്ടര വർഷത്തെ കരാർ പി എസ് ജിയിൽ ഉണ്ട്. അതു കൊണ്ട് എമ്പപ്പെ ഇവിടെ തന്നെ ഉണ്ടാകും. ഈ അഭ്യൂഹങ്ങൾ അവസാനിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

Advertisement