ഹൈദരബാദ് എഫ് സി ടീമിന്റെ ബസ് ഡ്രൈവർക്ക് എതിരെ പോലീസിന്റെ അതിക്രമണം

- Advertisement -

ഐ എസ് എൽ ക്ലബായ ഹൈദരബാദ് എഫ് സിയുടെ ടീം ബസിന്റെ ഡ്രൈവർക്ക് എതിരെ പോലീസ് അതിക്രമണം എന്ന് പരാതി. ഇന്നലെ മത്സര ശേഷമായിരുന്നു പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഉണ്ടായത്. ട്രാഫിക് പോലീസ് മുഴുവൻ ഹൈദരബാദ് എഫ് സി ടീമിന്റെയും മുന്നിൽ വെച്ചാണ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചത്. എന്തിനാണ് ഇങ്ങനെ ഒരു ആക്രമണം ഉണ്ടായത് എന്ന് വ്യക്തമല്ല എന്ന് ഹൈദരബാദ് എഫ് സി അറിയിച്ചു.

പോലീസിന്റെ ഈ നടപടിയെ അപലപിക്കുന്നു എന്നും ഈ സംഭവം ഹൈദരബാദ് എഫ് ഐ താരങ്ങൾ മാനസികമായി വലിയ വിഷമം തന്നെ നൽകിയെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളെ സേവിക്കേണ്ടവരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നും ക്ലബ് പറഞ്ഞു. ഈ വിഷയത്തിൽ നടപടി ഉണ്ടാകണമെന്നും വിശദമായ അന്വേഷണം ഉണ്ടാകണമെന്നും ക്ലബ് ആവശ്യപ്പെട്ടു.

Advertisement