മാർട്ടിനെസിന് മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ബാഴ്സലോണ എന്നിവരുടെ ഓഫറുകൾ എന്ന് ഏജന്റ്

- Advertisement -

അർജന്റീന താരമായ ലൗട്ടാരോ മാർട്ടിനെസിനായി യൂറോപ്പിലെ വമ്പന്മാർ തന്നെ രംഗത്ത് ഉണ്ട് എന്ന് വ്യക്തമാക്കി മാർട്ടിനെസിന്റെ ഏജന്റ് ആൽബർട്ടോ യാക്കി രംഗത്ത്. ബാഴ്സലോണ മാത്രമല്ല മാർട്ടിനെസിനായി രംഗത്ത് ഉള്ളത് എന്നും ഇംഗ്ലണ്ടിലെ വൻ ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും താരത്തിനായി എന്നെ സമീപിച്ചിട്ടുണ്ട് എന്നും യാക്കി പറഞ്ഞു.

ഈ ഓഫറുകളിൽ ഒക്കെ മാർട്ടിനെസിന് സന്തോഷം ഉണ്ട് എങ്കിലും ഇന്റർ മികാൻ വിടാൻ മാർട്ടിനെസ് ഇപ്പോൾ ഉദ്ദേശിക്കുന്നില്ല എന്ന് ഏജന്റ് പറഞ്ഞും ഇന്റർ മിലാനിൽ തന്നെ തുടരാനാണ് താരത്തിന്റെ തീരുമാനം എന്നും ഇന്ററിൽ താരം സന്തോഷവാൻ ആണെന്നും ആൽബർട്ടോ യാക്കി പറഞ്ഞു.

Advertisement