കുട്രോണയുടെ കൊറോണ നെഗറ്റീവ് ആയി

- Advertisement -

ഇറ്റാലിയൻ യുവ സ്ട്രൈക്കർ കുട്രോണെയുടെ കൊറോണ രോഗം ഭേദമായി. താരത്തെ പുതിയ പരിശോധന നെഗറ്റീവ് ആയി. പരിശീലനം പുനരാരൻഭിച്ചതായും ആരോഗ്യം സാധാരണ നിലയിൽ ആയെന്നും താരം പറഞ്ഞു. ഇപ്പോൾ ഫിയൊറെന്റീനയുടെ താരമായ കുട്രോണെ താൻ രോഗം കാരണം വല്ലാതെ വിഷമിച്ചു എന്ന് വ്യക്തമാക്കി

തനിക്ക് ശ്വാസം തടസ്സം ഉണ്ടായിരുന്നു എന്നും കുറച്ചു ദിവസം കിടക്കയിൽ നിന്ന് അനങ്ങാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എന്നും കുട്രോണെ പറഞ്ഞു. വോൾവ്സിൽ നിന്ന് ലോണടിസ്ഥാനത്തിൽ ഈ ജനുവരിയിൽ ഇറ്റലിയിൽ എത്തിയ താരമാണ് കുട്രോണെ.

Advertisement