ചൈനയിലും ഫുട്ബോൾ താരങ്ങളുടെ ശമ്പളം കുറയ്ക്കും

- Advertisement -

കൊറോണ കാരണം ലോകത്ത് എങ്ങും ഫുട്ബോൾ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ചൈനീസ് ക്ലബുകളും കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. അതുകൊണ്ട് തന്നെ ചൈനീസ് സൂപ്പർ ലീഗിൽ കളിക്കുന്ന മുഴുവൻ ഫുട്ബോൾ താരങ്ങളുടെയും ശമ്പളം കുറയ്ക്കാൻ ഒരുങ്ങുകയാണ് ലീഗ്.

ലോകത്ത് തന്നെ ഫുട്ബോൾ താരങ്ങൾക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ലീഗാണ് ചൈനീസ് ലീഗ്. 30 ശതമാനം എങ്കിലും ശമ്പളം ഒരോ താരങ്ങളും ചൈനയിൽ വിട്ടു നൽകേണ്ടു വരും. കഴിഞ്ഞ മാർച്ച് മുതൽ പുതിയ സീസണ എന്ന് ആരംഭിക്കുന്നോ അതുവരെയുള്ള ശമ്പളത്തിൽ നിന്നാകും കുറയ്ക്കുക. ലോകത്ത് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യമായിരുന്നു ചൈന.

Advertisement