മാർഷ്യലിനായി ബാഴ്സലോണയും ന്യൂകാസിലും

Newsroom

Martial

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ആന്റണി മാർഷ്യൽ ജനുവരിയിൽ ക്ലബ് വിടും എന്ന് ഉറപ്പാണ് എങ്കിലും ഇതുവരെ ഏത് ക്ലബിലേക്ക് ആകും താരം പോവുക എന്ന് വ്യക്തമല്ല. മാർഷ്യലിനായി സെവിയ്യ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ബാഴ്സലോണയും ന്യൂകാസിലും ആണ് താരത്തിനായി രംഗത്ത് ഉള്ളത്. ഒരു സ്ട്രൈക്കറെ സ്വന്തമാക്കാനുള്ള ബാഴ്സലോണ ശ്രമങ്ങൾ എല്ലാം തകർന്നതോടെയാണ് ബാഴ്സലോണ മാർഷ്യലിൽ ശ്രദ്ധ കൊടുക്കുന്നത്. അവർ ഒബാമയങ്ങിനെയും മൊറാട്ടയെയും സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു എങ്കിലും നടന്നിരുന്നില്ല.

ന്യൂകാസിൽ കാലം വിൽസണ് പരിക്കേറ്റത് കൊണ്ട് ഒരു സ്ട്രൈക്കറെ വാങ്ങേണ്ട അവസ്ഥയിലാണ്. മാർഷ്യലുമായു ന്യൂകാസിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

മാർഷ്യൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ അവസരമില്ലാതെ കഷ്ടപ്പെടുകയാണ്. ജനുവരിയിൽ ക്ലബ് വിടാൻ ശ്രമിക്കും എന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു. മാർഷ്യൽ ഈ മാസം ക്ലബ് വിടും എന്ന് റാൾഫ് റാങ്നിക്കും പറഞ്ഞിരുന്നു.