ലാലിയൻസംഗ ഒഡീഷ എഫ് സിയിൽ

ഐ ലീഗ് ക്ലബായ സുദേവയുടെ താരമായുരുന്ന ലാലിയൻസംഗ റെന്ത്ലെ ഇനി ഒഡീഷ എഫ് സിയിൽ. 22കാരനായ താരത്തെ ഐ എസ് എല്ലിലെ ബാക്കിയുള്ള സീസണിലേക്കായി ഒഡീഷ സ്വന്തമാക്കി. ജനുവരി ട്രാൻസ്ഫറിൽ ടീം ശക്തമാക്കാൻ വേണ്ടി ഒഡീഷ നടത്തുന്ന രണ്ടാം സൈനിംഗ് ആണിത്. മധ്യനിരയ താരമായ ലാലിയൻസംഗ കഴിഞ്ഞ സീസണിൽ ആയിരുന്നു ഒഡീഷയിൽ എത്തിയത്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്. മുമ്പ് ചെന്നൈയിന്റെ റിസേർവ്സ് ടീമിൽ കളിച്ചിട്ടുണ്ട്. അതിനു ശേഷം ആരോസിന്റെ ഒപ്പവും ഉണ്ടായിരുന്നു. മുമ്പ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെയും ഭാഗമായിട്ടുണ്ട് ഈ മിസോറാമുകാരൻ.