മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ തിരികെ കൊണ്ടു വരണം – ലിംഗാർഡ്

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരികെ കൊണ്ടുവരണം എന്ന് മാഞ്ചസ്റ്റർ ഫോർവേഡ് ജെസ്സി ലിംഗാർഡ്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ച് നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ആദ്യ ചാമ്പ്യൻസ് ലീഗും, ബാലൻ ഡി ഓറുമൊക്കെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ആണ് നേടിയത്.

താൻ റൊണാൾഡോയെ വീണ്ടും സൈൻ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എന്ന് ലിംഗാർഡ് പറഞ്ഞു. അവസാന ദശകത്തിൽ ലോകത്തെ ഏറ്റവും മികച്ച താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ. മുമ്പ് ഈ ക്ലബിൽ കളിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ റൊണാൾഡോയ്ക്ക് മാഞ്ചസ്റ്ററിൽ യാതൊരു പ്രയാസവും ഉണ്ടാകില്ല എന്നും ലിങാർഡ പറഞ്ഞു.

താൻ റൊണാൾഡോയുടെ കളി കണ്ടാണ് വളർന്നത് എന്നും ആ കാലഘട്ടം മികച്ചതായിരുന്നു എന്നും ലിങാർഡ് പറഞ്ഞു. റൊണാൾഡോയ്ക്ക് ഒരുമിച്ച് കളിക്കാൻ കഴിഞ്ഞാൽ അത് ഒരു വലിയ ഭാഗ്യമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുവന്റസിന്റെ താരമായ റൊണാൾഡോ നേരത്തെ തന്നെ താൻ ഇറ്റലിയുൽ തുടരും എന്ന് വ്യക്തമാക്കിയിരുന്നു.