ഹാരി മഗ്വയറിനായി മാഞ്ചെസ്റ്ററിന്റെ ശ്രമം, 80 മില്യൺ വേണ്ടെന്ന് ലെസ്റ്റർ

ഒരു സെന്റർ ബാക്കിനെ സൈൻ ചെയ്യാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ എവിടെയും എത്താതെ നിൽക്കുന്നു. ഇംഗ്ലണ്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ലെസ്റ്റർ സിറ്റിയുടെ സെന്റർ ബാക്ക് ഹാരി മഗ്വയറിനായി 80 മില്യന്റെ വൻ ഓഫർ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകി. എന്നാൽ ആ പണം പോര എന്ന് പറഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ നിരസിച്ചിരിക്കുകയാണ് ലെസ്റ്റർ സിറ്റി.

90 മില്യണാണ് മഗ്വയറിനായി ലെസ്റ്റർ ചോദിക്കുന്നത്. എന്നാൽ ഇത്ര വലിയ തുക മുടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായേക്കില്ല. ഇംഗ്ലണ്ടിനായു. ലെസ്റ്ററിമായും അവസാന വർഷങ്ങളിൽ ഗംഭീര പ്രകടനമായിരുന്നു മഗ്വയർ നടത്തിയിരുന്നത്. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരത്തെ അങ്ങനെ എളുപ്പത്തിൽ വിട്ടുകൊടുക്കാൻ ലെസ്റ്ററിന് താല്പര്യമില്ല‌

Previous articleബാഴ്സലോണയോട് വിട പറഞ്ഞ് കെവിൻ -പ്രിൻസ് ബോട്ടങ്ങ്
Next articleഹെക്ടർ ഹെരേര ഉൾപ്പെടെ ആറ് താരങ്ങളെ റിലീസ് ചെയ്ത് പോർട്ടോ