ബാഴ്സലോണയോട് വിട പറഞ്ഞ് കെവിൻ -പ്രിൻസ് ബോട്ടങ്ങ്

ബാഴ്സലോണയോട് വിടപറഞ്ഞ് ഘാനയുടെ താരം കെവിൻ പ്രിൻസ് ബോട്ടാങ്ങ്. ലോൺ ഡീലിന്റെ അവസാനമായതോടെയാണ് ബോട്ടാങ്ങ് ക്ലബ്ബ് വിട്ടത്. ട്രാൻസ്ഫർ ജാലകം തുറന്ന ഈ ജനുവരിയിലായിരുന്നു ക്യാമ്പ് നൗവിലേക്ക് ബോട്ടാങ്ങ് എത്തിയത്. ഈ സീസണിന്റെ അവസാനം 8 മില്ല്യൺ നൽകി ബാഴ്സ താരത്തെ സ്വന്തമാക്കുമെന്നാണ് ബോട്ടാങ്ങിന്റെ ക്ലബ്ബായ സാസുവോളയും കരുതിയത്.

എന്നാൽ കാറ്റലൻ സിറ്റി വിടാൻ പ്രിൻസ് തീരുമാനിക്കുകയായിരുന്നു. ഈ സീസണിൽ 32 കാരനായ താരം 4 മത്സരങ്ങളിലാണ് ബാഴ്സക്ക് വേണ്ടി കളിച്ചത്. ലാ ലീഗയിൽ രണ്ടാം വരവാണായിരുന്നു ഇത്. ലാസ് പാൽമാസിലും 2016-17 സീസണിൽ ബോട്ടാങ്ങ് കളിച്ചുരുന്നു. ഇത് ബോട്ടാങ്ങിന്റെ കരിയറിലെ 10 ആം ക്ലബ്ബായിരുന്നു.

Previous articleഐ എസ് എല്ലിന് ഇനി എ എഫ് സി ചാമ്പ്യൻസ് ലീഗ്, ഐ ലീഗിന് എ എഫ് സി കപ്പ്
Next articleഹാരി മഗ്വയറിനായി മാഞ്ചെസ്റ്ററിന്റെ ശ്രമം, 80 മില്യൺ വേണ്ടെന്ന് ലെസ്റ്റർ