ഹെക്ടർ ഹെരേര ഉൾപ്പെടെ ആറ് താരങ്ങളെ റിലീസ് ചെയ്ത് പോർട്ടോ

പുതിയ സീസണ് മുമ്പ് ആറ് താരങ്ങളെ റിലീസ് ചെയ്തിരിക്കുകയാണ് പോർട്ടോ. സീനിയർ താരമായ ഹെക്ടർ ഹെരേര, മാക്സി പെരേര, ബ്രഹിമി, ഹെർനായി ഫോർടെസ്, അഡ്രിയാൻ ലോപസ്, ഫാബിയാനോ എന്നിവരെയാണ് പോർട്ടോ റിലീസ് ചെയ്തിരിക്കുന്നത്. ക്ലബുമായി പുതിയ കരാർ ഒപ്പുവെക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ താരമായിരുന്നു ഹെക്ടർ ഹെരേര. ആറു സീസണുകളോളം പോർട്ടോയ്ക്കായി കളിച്ച ശേഷമാണ് ഹെക്ടർ ക്ലബ് വിടുന്നത്.

റിലീസ് ചെയ്യപ്പെട്ടവരിൽ ഹെർമാനി ഫോർടെസ് സ്പാനിഷ് ക്ലബായ ലെവന്റെയിൽ ചേർന്നു. മൂന്ന് വർഷത്തെ കരാറിലാണ് ഫോർടെസ് ലെവന്റെയിൽ എത്തിയിക്കുന്നത്. ബാക്കി അഞ്ചു പേരും എവിടെ ആകും കളിക്കുക എന്ന് വ്യക്തവുമല്ല.

Previous articleഹാരി മഗ്വയറിനായി മാഞ്ചെസ്റ്ററിന്റെ ശ്രമം, 80 മില്യൺ വേണ്ടെന്ന് ലെസ്റ്റർ
Next article12 വർഷങ്ങൾക്ക് ശേഷം ബ്രസീൽ വീണ്ടും കോപ്പയുടെ ഫൈനലിൽ