ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇനി ഉണ്ടാവില്ല, ബെൽജിയൻ ക്ലബിൽ പരിശീലനം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന ലുകാകു തന്റെ ഭാവി തീരുമാനം ആകുന്നത് വരെ ഇനി മാഞ്ചസ്റ്ററിൽ വരില്ല. പകരം ബെൽജിയൻ ക്ലബായ ആൻഡെർലെചിൽ പരിശീലനം നടത്താനാണ് ലുകാകു ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇങ്ങനെ പരിശീലനം നടത്താൻ ധാരണയായി. യുവന്റസും ഇന്റർ മിലാനും ആണ് ഇപ്പോൾ ലുകാകുവിനായി രംഗത്ത് ഉള്ളത്.

എന്നാൽ ഡിബാല യുണൈറ്റഡിലേക്ക് പകരം വരില്ല എന്ന് പറഞ്ഞതോടെ യുവന്റസിലേക്കുള്ള ലുകാകുവിന്റെ യാത്ര നടക്കില്ല എന്ന അവസ്ഥയിലാണ്. ഇപ്പോൾ ഇന്റർ മിലാന്റെ പുതിയ ഓഫറിനായി കാത്തിരിക്കുകയാണ് ക്ലബും ലുകാകുവും. ക്ലബ് വിടണം എന്ന് പറഞ്ഞതിനു ശേഷം ലുകാകുവിനെ സോൾഷ്യാർ കളിപ്പിച്ചിട്ടില്ല. പ്രീസീസണിൽ ഒരു മത്സരത്തിൽ പോലും ലുകാകു ഇറങ്ങിയിരുന്നില്ല. 85 മില്യണോളമാണ് ലുകാലുവിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇട്ടിരിക്കുന്ന വില. അത് നൽകാൻ ഇന്റർ മിലാൻ തയ്യാറാണ് എന്നാണ് പുതിയ വിവരങ്ങൾ

Advertisement