റൂണി ഇംഗ്ലണ്ടിൽ തിരിച്ചെത്തി, ഇനി ഡർബിയിൽ കോച്ചും കളിക്കാരനും

na

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചെസ്റ്റർ യുണൈറ്റഡ് ഇതിഹാസ സ്‌ട്രൈക്കർ വെയ്ൻ റൂണി അമേരിക്ക വിട്ട് സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഇംഗ്ലണ്ട് രണ്ടാം ഡിവിഷൻ ലീഗായ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ഡർബി കൗണ്ടിക്ക് വേണ്ടിയാണ് താരം ഇനി ബൂട്ട് കെട്ടുക. കൂടാതെ ഡർബി പരിശീലകൻ ഫിലിപ് കൊക്കുവിനെ സഹായിക്കുക എന്ന പരിശീലക ചുമതലയും തരത്തിനുണ്ടാകും. 18 മാസത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.

ഇപ്പോൾ കരാർ ഒപ്പിട്ടെങ്കിലും 2020 ജനുവരി മുതൽ മാത്രമാണ് താരം ഡർബിക്ക് ഒപ്പം ചേരുക. അതുവരെ താരം ഡി സി യുണൈറ്റഡിൽ തന്നെ തുടരും. 2004 മുതൽ 2017 വരെ യുണൈറ്റഡ് സ്‌ട്രൈക്കർ ആയിരുന്ന താരംബപ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. പിന്നീട് ഒരു സീസൺ തന്റെ ചെറുപ്പകാലത്ത് കളിച്ച എവർട്ടനിലേക് മടങ്ങിയിരുന്നു. 2018 ലാണ് താരം അമേരിക്കയിലേക്ക് മാറുന്നത്.