എറിക്സണെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

- Advertisement -

ടോട്ടൻഹാം വിടാൻ ശ്രമിക്കുന്ന മധ്യനിര താരം എറിക്സണെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം. ഒരു മധ്യനിരത്തിനായി ഈ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം ശ്രമിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതുവരെ ഒരുതാരത്തെയും സ്വന്തമാക്കാൻ ആയിരുന്നില്ല. ഡിബാലയുടെയും ബ്രൂണോയുടെയും ട്രാൻസ്ഫർ നടക്കാത്തതോടെയാണ് എറികസണായി ശ്രമിക്കാൻ യുണൈറ്റഡ് ഇറങ്ങിയിരിക്കുന്നത്.

പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും ക്രിയേറ്റീവ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് എറിക്സൺ. എന്നാൽ വൈരികളായ യുണൈറ്റഡിന് എറിക്സണെ ടോട്ടൻഹാം നൽകുമോ എന്ന് സംശയമില്ല. ഒരു വർഷത്തെ കരാർ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ എറിക്സണെ ടോട്ടൻഹാമിന് വിൽക്കേണ്ടി വരും.

Advertisement