ഒഡെഗാർഡ് ആഴ്സണലിൽ എത്തി

20210125 103700

റയൽ മാഡ്രിഡ് യുവതാരം ഒഡേഗാർഡിനെ ആഴ്സണൽ സ്വന്തമാക്കും എന്ന് ഉറപ്പായി. ലോണടിസ്ഥാനത്തിൽ ആകും ഒഡെഗാർഡ് ആഴ്സണലിൽ എത്തുക. റയൽ മാഡ്രിഡ് താരത്തെ ലോണിൽ വിടാൻ സമ്മതിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. 4 മില്യണോളം ലോൺ തുകയായി ആഴ്സണൽ നൽകും. ഈ സീസണിൽ എങ്കിലും റയലിൽ അവസരം കിട്ടുമെന്ന് താരം കരുതിയിരുന്നു എങ്കിലും ഒഡെഗാർഡിനെ വിശ്വസിക്കാൻ സിദാൻ ഇതുവരെ തയ്യാറായിരുന്നില്ല. ഇതാണ് താരം ഇംഗ്ലണ്ടിലേക്ക് വരാനുള്ള കാരണം.

ലോൺ അടിസ്ഥാനത്തിൽ കൊടുക്കുന്നു എങ്കിലും സീസൺ അവസാനം താരത്തെ വാങ്ങാൻ ആഴ്സണലിനെ റയൽ മാഡ്രിഡ് അനുവദിക്കില്ല. 22കാരനായ യുവതാരം കഴിഞ്ഞ സീസൺ റയൽ സോസിഡാഡിൽ ലോണിൽ പോയി തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. 2015മുതൽ റയൽ മാഡ്രിഡ് യുവടീമിനൊപ്പം ഒഡെഗാർഡ് ഉണ്ട്. ആഴ്സണലിന്റെ അവസരങ്ങൾ സൃഷ്ടിക്കാൻ ആകാത്ത പ്രശ്നം പരിഹരിക്കാൻ ഒഡെഗാർഡിനാകും എന്നാണ് ആഴ്സണൽ ആരാധകർ വിശ്വസിക്കുന്നത്.

Previous articleലിംഗാർഡ് ഈ ആഴ്ച ക്ലബ് വിട്ടേക്കും
Next articleഅപരാജിത കുതിപ്പ് തുടരാൻ മുംബൈ സിറ്റി ഇന്ന് ചെന്നൈയിന് എതിരെ