ലിംഗാർഡിനെ ലക്ഷ്യമിട്ട് ലെസ്റ്റർ സിറ്റി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ് തന്നെ ആയ ലെസ്റ്റർ സിറ്റി ശ്രമങ്ങൾ തുടങ്ങി. ഈ ട്രാൻസ്ഫർ വിൻഡോയിൽ ലിംഗാർഡിനെ വിൽക്കാൻ ശ്രമിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അറ്റാകിംഗ് മിഡ്ഫീൽഡറായ ജെസ്സി ലിംഗാർഡിന് ഈ കഴിഞ്ഞ സീസൺ നിരാശയുടേതായിരുന്നു. എന്നാൽ സീസണിലെ അവസാന മത്സരത്തിൽ ലെസ്റ്ററിനെതിരെ ഗോൾ നേടിക്കൊണ്ട് തന്റെ തിരിച്ചുവരവ് ലിങാർഡ് അറിയിച്ചിരുന്നു.

ഈ ഗോളിന് പിന്നാലെയാണ് റോഡ്ജസിന്റെ ടീം ലിങാർഡിനായുള്ള ശ്രമം തുടങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വന്ന താരം സമീപ കാലത്ത് ഒന്നും നല്ല നല്ല ഫോമിൽ എത്തിയിട്ടില്ല. അവസാന ഒരു വർഷത്തിൽ നേടിയ ഏക പ്രീമിയർ ലീഗിൽ ലെസ്റ്ററിന് എതിരെ നേടിയതായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ചെറിയ തുക മാത്രമേ ലിംഗാർഡിനായി ആവശ്യപ്പെടൂ എന്നാണ് ലെസ്റ്റർ പ്രതീക്ഷിക്കുന്നത്.