ലാസിയോയിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നു എന്ന് പെരേര

Img 20210723 141415

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ആൻഡ്രെസ് പെരേര താൻ ഇറ്റലിയിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ ലസിയോയിൽ ലോണിൽ കളിച്ച പെരേര അവിടേക്ക് തന്നെ തിരികെപോകാൻ ആണ് ശ്രമിക്കുന്നത്. ഇപ്പോൾ യുണൈറ്റഡിനൊപ്പം പ്രീസീസൺ പരിശീലനത്തിലാണ് പെരേര. തനിക്ക് ലസിയോയിൽ മികച്ച സമയമായിരുന്നു. കൂടുതൽ കാലം അവിടെ ചിലവഴിക്കാൻ താൻ ആഗ്രഹിക്കുന്നു. റോം തന്റെ ഹോം പോലെയാണെന്നും പെരേര പറഞ്ഞു.

സീരി എയിലെ ഫുട്‌ബോൾ സ്റ്റൈലും അവിടുത്തെ ടീം സ്പിരിറ്റും താൻ ഏറെ ഇഷ്ടപ്പെടുന്നു. ലസിയോയിലോയ്ക്ക് തന്നെ പോകാൻ ആണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇറ്റലിയിൽ നിന്ന് ഏത് ഓഫർ വന്നാലും പരിഗണിക്കും എന്നും പെരേര പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം വർഷങ്ങളായി ഉള്ള താരത്തിന് യുണൈറ്റഡിൽ ഒരിക്കലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആയിരുന്നില്ല. ഇത്തവണ എന്നെന്നേക്കുമായി പെരേര ക്ലബ് വിടും എന്നാണ് സൂചനകൾ.

Previous articleസാഹയും അഭിമന്യു ഈശ്വരനും സ്ക്വാഡിനൊപ്പം ചേരുന്നു
Next article“പോഗ്ബ പി എസ് ജിയിലേക്ക് വരണം” – വൈനാൾഡം