സാഹയും അഭിമന്യു ഈശ്വരനും സ്ക്വാഡിനൊപ്പം ചേരുന്നു

India A Saha Rahane Prithvi Australia
Photo: Twitter/@BCCI

ഐസൊലേഷന്‍ കാലം കഴിഞ്ഞ് വൃദ്ധിമന്‍ സാഹ, അഭിമന്യു ഈശ്വരന്‍, ബൗളിംഗ് കോച്ച് ഭരത് അരുൺ എന്നിവര്‍ ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. മൂന്ന് പേരും ഇന്നലെ ഡര്‍ഹത്തിലേക്ക് യാത്ര ആരംഭിച്ച് ഇന്ന് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

അതേ സമയം രണ്ട് താരങ്ങള്‍ പരിക്കിന്റെ പിടിയിലായത് ഇന്ത്യന്‍ ടീമിന് തലവേദനയായിട്ടുണ്ട്. സന്നാഹ മത്സരത്തിൽ കൗണ്ടി ഇലവന് വേണ്ടി കളിച്ച അവേശ് ഖാനും വാഷിംഗ്ടം സുന്ദറും ആണ് പരിക്കിന്റെ പിടിയിലായത്.

നേരത്തെ ശുഭ്മന്‍ ഗില്ലും പരിക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്ത് പോയിരുന്നു.

Previous articleപുരുഷ വിഭാഗം ആര്‍ച്ചറിയിൽ ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍
Next articleലാസിയോയിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നു എന്ന് പെരേര