എന്ത് വില നൽകിയാലും ലൗട്ടാരോ മാർട്ടിനെസിനെ വിൽക്കില്ല എന്ന് ഇന്റർ മിലാൻ

സീരി എ ചാമ്പ്യന്മാരായ ഇന്റർ മിലാൻ തങ്ങൾ ലൗട്ടാരോ മാർട്ടിനെസിനെ വിൽക്കില്ല എന്ന് പറഞ്ഞു. ലൗട്ടാരോയ്ക്കായി സ്പർസിന്റെ 60 മില്യൺ ഓഫർ വന്നു എങ്കിലും താരത്തെ വിൽക്കില്ല എന്നാണ് ഇന്റർ മിലാൻ നിലപാട്. ഇതിനകം തന്നെ ലുകാകുവെ വിൽക്കും എന്ന് ഉറപ്പായ ഇന്റർ മിലാൻ ലൗട്ടാരോയെ കൂടെ വിൽക്കില്ല എന്ന് ഉറപ്പു നൽകുന്നു. ലൗട്ടാരൊയെ വിറ്റാൽ ആരാധകരുടെ പ്രതിഷേധവും ഇന്റർ മിലാൻ ഭയക്കുന്നു.

ലൗട്ടാരോ സ്പർസിന്റെ ഓഫർ അംഗീകരിക്കാൻ ഒരുക്കമാണെങ്കിലും ഇന്റർ സ്പർസുമായി ചർച്ച ചെയ്യാൻ തയ്യാറല്ല. ഇന്റർ മിലാൻ വാഗ്ദാനം ചെയ്ത കരാർ ഇതുവരെ ലൗട്ടാരോ അംഗീകരിച്ചിട്ടില്ല. കോണ്ടെ പോയതു മുതൽ ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ് ലൗട്ടാരോ. 24കാരൻ കഴിഞ്ഞ മൂന്ന് സീസണിലും ഇന്ററിനായി തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. 2018ൽ റേസിംഗ് ക്ലബിൽ നിന്നായുരുന്നു താരം ഇന്ററിലേക്ക് എത്തിയത്. ഇന്റർ മിലാനു വേണ്ടി നൂറിലധികം മത്സരങ്ങൾ ലൗട്ടാരോ കളിച്ചിട്ടുണ്ട്.

Previous articleസ്വപ്നങ്ങളും പ്രതീക്ഷയും തിരികെ തന്ന 17 ദിനങ്ങൾ, നന്ദി ടോക്കിയോ! ഇനി 2024 പാരീസിലേക്കുള്ള കാത്തിരിപ്പ്
Next articleട്രെന്റ് ബ്രിഡ്ജില്‍ അവസാന ദിവസത്തെ രണ്ട് സെഷനുകളും മഴ കവര്‍ന്നു