ലൈപ്സിഗിന്റെ കൊനാറ്റെയെ ലക്ഷ്യം വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സെന്റർ ബാക്കിനായുള്ള അന്വേഷണം ലൈപ്സിഗ് താരം ഇബ്രാഹിമ കൊനാറ്റയിൽ എത്തിയിരിക്കുകയാണ്. 21കാരനായ സെന്റർ ബാക്കിനായി ചെൽസിയും ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ഈ സീസൺ അവസാനം കൊനാറ്റയെ ടീമിൽ എത്തിക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ഫ്രഞ്ച് യുവതാരത്തിന് ആകും എന്ന് ക്ലബ് കരുതുന്നു.

ഇതിനകം തന്നെ ഫ്രാൻസിനായി 11 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് കൊനാറ്റെ. നേരത്തെ ലൈപ്സിഗിന്റെ ഉപമെകാനോയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യാൻ നോക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ക്ലബ് ശ്രദ്ധ കൊനാറ്റയിലേക്ക് മാറ്റിയിരിക്കുകയാണ്. ലൈപ്സിഗിന് വലിയ തുക തന്നെ ഈ ട്രാൻസ്ഫറിനായി നൽകേണ്ടി വരും.