ബാഴ്‌സയുടെ ജോർദി ആൽബയെ സ്വന്തമാക്കാൻ യുവന്റസ്

ബാഴ്‌സയുടെ സ്പാനിഷ് പ്രതിരോധതാരാമായ ജോർദി ആൽബയെ സ്വന്തമാക്കാൻ യുവന്റസ്. 2020 വരെയാണ് ബാഴ്‌സയിലെ കരാറെങ്കിലും താരത്തെ ടീമിലെത്തിക്കാൻ ഇറ്റലിയിൽ നിന്നും കാര്യമായ ശ്രമങ്ങളുണ്ട്. 2012 ലാണ് വലൻസിയയിൽ നിന്നും ജോർദി ആൽബ ക്യാമ്പ് നൗവിലെത്തുന്നത്.

ബാഴ്‌സയ്ക്ക് വേണ്ടി നൂറ്റന്പതിലേറെ മത്സരാൾക്കായി ബൂട്ടണിഞ്ഞ ജോർദി ആൽബ ചാമ്പ്യൻസ് ലീഗും നാല് ലാ ലീഗ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സ്പെയിനിനു വേണ്ടി ൬൭ മത്സരങ്ങൾ കളിച്ച ജോർദി ആൽബ യൂറോ കപ്പ് നേടിയ ടീമിലംഗമായിരുന്നു.

Previous articleചാമ്പ്യന്മാരെ തറപറ്റിച്ച് ജോർദാൻ
Next articleആഷിഖ് മിന്നുന്നു, ആദ്യ പകുതിയിൽ ഇന്ത്യയും തായ്ലാന്റും ഒപ്പത്തിനൊപ്പം