ബൊക്ക ജൂനിയേഴ്സിന്റെ അർജന്റീനിയൻ താരത്തെ സ്പെയിനിലെത്തിക്കാൻ റയൽ ബെറ്റിസ്

- Advertisement -

ബൊക്ക ജൂനിയേഴ്സിന്റെ അർജന്റീനിയൻ താരം ഇവാൻ മക്രോണിനെ റാഞ്ചാനൊരുങ്ങി റയൽ ബെറ്റിസ്. 29 കാരനായ മധ്യനിര താരത്തിന് ഈ വർഷം ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചിരുന്നു‌. ക്രൂസ് അസുളിൽ നിന്നും എഴര മില്ല്യൺ യൂറോയ്ക്കാണ് താരം ബൊക്ക ജൂനിയേഴ്സിലേക്കെത്തിയത്.

അതിനു മുൻപ് ആഴ്സണൽ സരണ്ടി, ലാനസ് എന്നീ അർജന്റീനിയൻ ക്ലബ്ബുകൾക്ക് വേണ്ടിയും ഇവാൻ കളിച്ചിട്ടുണ്ട്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ഈ നീക്കം നടത്താനാണ് ബെറ്റിസിന്റെ ശ്രമം. നിലവിൽ ലാ ലീഗയിൽ പോയന്റ് നിലയിൽ 9 ആം സ്ഥാനത്താണ് റയൽ ബെറ്റിസ്.

Advertisement