ഡുമിനിയുടെ റെക്കോർഡ് അർദ്ധ സെഞ്ചുറിയിൽ ട്രൈഡെന്റസിന് ജയം

- Advertisement -

ജെ.പി ഡുമിനിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ 63 റൺസിന് തോൽപ്പിച്ച് ബാർബഡോസ് ട്രൈഡെന്റസ്. കരീബിയൻ പ്രീമിയർ ലീഗിലെ ഏറ്റവും വേഗതയാർന്ന അർദ്ധ സെഞ്ചുറി നേടിയാണ് ഡുമിനി തന്റെ ടീമിന് ജയം നേടി കൊടുത്തത്. ഡുമിനി വെറും 15 പന്തിൽ നിന്നാണ് തന്റെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. 20 പന്തിൽ 65 റൺസ് എടുത്ത ഡുമിനിയുടെ ബാറ്റിങ്ങിന്റെ പിൻബലത്തിൽ ട്രൈഡെന്റസ് 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് എടുത്തത്.

ട്രൈഡെന്റസിന് വേണ്ടി ഓപ്പണർമാരായ ജോൺസൺ ചാൾസ് 39 പന്തിൽ 58 റൺസും ജോനാതൻ കാർട്ടർ 46 പന്തിൽ 51 റൺസുമെടുത്ത് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് മൂന്നാമതായി ഇറങ്ങിയ ഡുമിനിയുടെ വെടികെട്ടുകൂടി ചേർന്നതോടെ ട്രൈഡെന്റസിന്റെ സ്കോർ കുതിക്കുകയായിരുന്നു.

തുടർന്ന് കൂറ്റൻ ലക്‌ഷ്യം വെച്ച് ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സ് ആദ്യ രണ്ട് ഓവറിൽ 30 റൺസ് എടുത്ത് പ്രതീക്ഷ നിലനിർത്തിയെങ്കിലും 5 വിക്കറ്റുമായി വാൽഷ് കളം നിറഞ്ഞ് കളിച്ചതോടെ നൈറ്റ് റൈഡേഴ്സിന്റെ തിരിച്ചടി 129 റൺസിൽ അവസാനിക്കുകയായിരുന്നു. 27 റൺസ് എടുത്ത ബ്രാവോയും 23 റൺസ് എടുത്ത മൺറോയും മാത്രമാണ് നൈറ്റ് റൈഡേഴ്‌സ് നിരയിൽ കുറച്ചെങ്കിലും പിടിച്ച് നിന്നത്.

Advertisement