യോവിച് റയൽ വിട്ട് തിരികെ ജർമ്മനിയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന്റെ സ്ട്രൈക്കർ യോവിച് തന്റെ പഴയ ക്ലബായ ഫ്രാങ്ക്ഫർടിലേക്ക് തിരികെ പോകുന്നു. താരം ലോണിൽ ആകും ഫ്രങ്ക്ഫർടിലേക്ക് പോകുന്നത്. ആറു മാസത്തെ കാലാവധിയിൽ ലോണിൽ താരത്തെ അയക്കാനാണ് റയൽ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നത്. ഫ്രാങ്ക്ഫർടിന് താരത്തെ ലോണിന് അവസാനം വാങ്ങാൻ കഴിയില്ല.

റയൽ മാഡ്രിഡിൽ യോവിചിന് ഇതുവരെ കാര്യങ്ങൾ ഒട്ടും ശുഭമായിരുന്നില്ല. വലിയ പ്രതീക്ഷയിൽ എത്തിയ യോവിചിന് കാര്യമായി മാഡ്രിഡിൽ തിളങ്ങാനായില്ല. ഈ സീസണിൽ ആകെ 200 മിനുട്ടുകൾ മാത്രമാണ് താരം കളിച്ചത്. നിരന്തരം അലട്ടിയ പരിക്കും യോവിചിന് പ്രശ്നമായി. ഫ്രാങ്ക്ഫർട്ടിൽ ഗംഭീര പ്രകടനം നടത്തിയ കണ്ടായിരുന്നു സെർബിയൻ താരമായ ലൂക്ക യോവിച്ചിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. 60 മില്യണിൽ അധികം താരത്തിനായി റയൽ മാഡ്രിഡ് ചിലവഴിച്ചിരുന്നു. 2025 വരെ താരത്തിന് റയലിൽ കരാറുണ്ട്.