പോചടീനീയ്ക്ക് കീഴിൽ ആദ്യമായി നെയ്മർ ഇന്ന് ഇറങ്ങും

20201210 135403
- Advertisement -

നെയ്മർ പരിക്ക് മാറി പി എസ് ജി ടീമിലേക്ക് തിരികെയെത്തി. ഇന്ന് നടക്കുന്ന ഫ്രഞ്ച് സൂപ്പർ കപ്പ് ഫൈനലിൽ നെയ്മർ ഉണ്ടാകും. നെയ്മറിനെ പി എസ് ജി സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. മാഴ്സക്ക് എതിരെ ആണ് ഇന്ന് പി എസ് ജി ഇറങ്ങുന്നത്‌. പോചടീനോ പരിശീലകനായ ശേഷം ആദ്യമായാണ് നെയ്മർ സ്ക്വാഡിൽ എത്തുന്നത്. പരിക്ക് കാരണം ഒരു മാസത്തോളമായി നെയ്മർ കളത്തിന് പുറത്തായിരുന്നു.

നെയ്മർ ടീമിൽ ഉണ്ട് എങ്കിലും ആദ്യ ഇലവനിൽ ഇറങ്ങുമോ എന്നത് തീരുമാനിച്ചില്ല എന്ന് പോചടീനോ പറഞ്ഞു. എമ്പപ്പെയും ഇന്ന് കളത്തിൽ ഉണ്ടാകും. ഇന്ന് വിജയിച്ചാൽ പോചടീനോയുടെ പരിശീലക കരിയറിലെ ആദ്യ ട്രോഫി ആയി ഇത് മാറും.

Advertisement