എതിരാളികൾ ഇല്ലാതെ അത്ലറ്റിക്കോ മാഡ്രിഡ് മുന്നോട്ട്, സെവിയ്യയും വീണു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ ശക്തരായ സെവിയ്യയെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്‌. മെട്രൊപ്പൊളീറ്റാനോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം. മത്സരത്തിന്റെ 17ആം മിനുട്ടിൽ ആയിരുന്നു അത്ലറ്റിക്കോയുടെ ആദ്യ ഗോൾ. ട്രിപ്പിയ ഒരുക്കിയ അവസരം കൊറെയ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ സോളിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. യൊറന്റയുടെ പാസിൽ നിന്നായിരുന്നു സോളിന്റെ ഗോൾ. ഇതോടെ മൂന്ന് പോയിന്റ് അവർക്ക് സ്വന്തമായി.ഈ വിജയത്തോടെ 16 മത്സരങ്ങളിൽ 41 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. ഇത് സിമിയോണിയുടെ ടീമിന്റെ തുടർച്ചയായ ആറാം വിജയമാണ്. രണ്ടമാതുള്ള റയൽ മാഡ്രിഡിനേക്കാൾ 4 പോയിന്റ് ലീഡ് ഉള്ള അത്ലറ്റിക്കോ മാഡ്രിഡ് വൈരികളായ റയലിനെക്കാൾ രണ്ട് മത്സരം കുറവാണ് കളിച്ചത്.ഇന്നലെ പരാജയപ്പെട്ട സെവില്ല 30 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്ത് നിൽക്കുകയാണ്‌