ജാക്ക് ഗ്രീലിഷിലായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ ആരംഭിച്ചു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സൈനിംഗിന് ഉള്ള ഒരുക്കത്തിലാണ്. ആസ്റ്റൺ വില്ലയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡറായ ജാക്ക് ഗ്രീലിഷിനായാണ് യുണൈറ്റഡ് വലവിരിച്ചിരിക്കുന്നത്. ആസ്റ്റൺ വില്ലയ്ക്കായി മികച്ച പ്രകടനമാണ് ഗ്രീലിഷ് കാഴ്ച വെക്കുന്നത്. താരത്തിനായി 70 മില്യൺ വരെ നൽകാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.

ആസ്റ്റൺ വില്ല റിലഗേറ്റ് ആവുക ആണെങ്കിൽ 50 മില്യണ് ഗ്രീലിഷിനെ വാങ്ങാൻ കഴിയും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നു. 24കാരനായ ഗ്രീലിഷ് അവസാന എട്ടു വർഷമായി ആസ്റ്റൺ വില്ലയിൽ ഉണ്ട്. വില്ലയെ പ്രീമിയർ ലീഗിൽ എത്തിക്കുന്നതിലും ഗ്രീലിഷ് വലിയ പങ്കുവഹിച്ചിരുന്നു. ജെസ്സി ലിംഗാർഡ്, പെരേര എന്നിവരെ വിൽക്കാൻ ശ്രമിക്കുന്ന യുണൈറ്റഡ് ആ ഒഴിവിലേക്ക് ആകും ഗ്രീലിഷിനെ എത്തിക്കുക.

Advertisement