ബാഴ്സലോണയുടെ ഹോം മത്സരത്തിനും കാണികൾ ഉണ്ടാവില്ല

- Advertisement -

ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നുവിലും കാണികൾ ഇല്ലാത്ത മത്സരം നടക്കും. അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരം ആകും കാണികൾ ഇല്ലാതെ നടത്തുക. ഇറ്റാലിയൻ ക്ലബായ നാപോളിയാണ് ബാഴ്സയ്ക്ക് എതിരെ കളിക്കാൻ ക്യാമ്പ്നുവിൽ എത്തുന്നത്. ഇറ്റലിയിൽ കൊറോണ വ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ ഇറ്റാലിയൻ ടീമിന്റെ സ്പാനിഷ് സന്ദർശനം അധികൃതരിൽ ഭീതി ഉണ്ടാക്കുന്നുണ്ട്.

ഈ തീരുമാനം ജനങ്ങളുടെ ആരോഗ്യം പരിഗണിച്ചാണെന്നും മറ്റൊന്നിനും ഇവിടെ പ്രാധാന്യം ഇല്ലായെന്നും ബാഴ്സലോണ അറിയിച്ചു. ഇറ്റലിയിൽ ഇപ്പോൾ അനിശ്ചിത കാലത്തേക്ക് എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ഇറ്റലിയിൽ മാത്രമല്ല യൂറോപ്പ് മുഴുവൻ കൊറോണ വ്യാപിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ് ബാഴ്സലോണ ഇത്തരമൊരു തീരുമാനം എടുത്തത്. ബാഴ്സലോണയും നാപോളിയും തമ്മിലുള്ള ആദ്യ പാദം 1-1 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചത്.

Advertisement