രഞ്ജി ട്രോഫി ഫൈനലിനിടെ അമ്പയർക്ക് പരിക്ക്

Photo: Twitter/@BCCIdomestic
- Advertisement -

രഞ്ജി ട്രോഫിയിൽ ബംഗാൾ – സൗരാഷ്ട്ര ഫൈനൽ മത്സരത്തിനിടെ അമ്പയർ സി ശംശുദ്ധീന് പരിക്ക്. മത്സരത്തിനിടെ പന്ത് കൊണ്ടാണ് അമ്പയർക്ക് പരിക്കേറ്റത്. തുടർന്ന് മത്സരത്തിൽ തുടർന്ന് പ്രാദേശിക അമ്പയറായ പിയുഷ് ഖകർ ആണ് ശംശുദ്ധീന് പകരക്കാരനായി എത്തിയത്. എന്നാൽ പകരക്കാരനായി അമ്പയർ എത്തിയെങ്കിലും മറ്റൊരു അമ്പയറായ മലയാളിയായ അനന്ത പദ്മനാഭനാണ് മുഖ്യ അമ്പയറായി മുഴുവൻ സമയവും നിന്നത്.

തുടർന്ന് ലഞ്ചിന് ശേഷം ടി.വി അമ്പയറായ എസ് രവി അനന്തപദ്മനാഭനൊപ്പം അമ്പയറായി ഇറങ്ങുകയും ചെയ്തു. ആ സമയത്ത് നേരത്തെ അമ്പയറായിരുന്ന സി ശംശുദ്ധീൻ ടെലിവിഷൻ അമ്പയറാവുകയും ചെയ്തു. തുടർന്ന് മൂന്നാം ദിവസം യശ്വന്ത് ബാർഡെ ശംശുദ്ധീന് പകരക്കാരനായി എത്തുകയും ചെയ്തു.

Advertisement