ഇക്കാർഡി അവസാനം രക്ഷപ്പെടുന്നു, പി എസ് ജിയിലേക്ക് പോകാൻ സാധ്യത

- Advertisement -

ഭാവി അനിശ്ചിതത്വത്തിൽ ആയിരുന്ന ഇന്റർ മിലാൻ സ്ട്രൈക്കർ ഇക്കാർഡിക്കായി പി എസ് ജി രംഗത്ത്. താരത്തിനെ ടീമിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ പി എസ് ജി ആരംഭിച്ചു എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവസാന ദിവസമായ ഇന്ന് ലോണിൽ ആകും ഇക്കാർഡി ക്ലബ് വിടുക. പിന്നീട് സ്ഥിര കരാറിൽ സ്വന്തമാക്കാനും കരാറിൽ വ്യവസ്ഥയുണ്ടാകും.

നേരത്തെ ഇക്കാർഡി ക്ലബിന്റെ ഭാവി പദ്ധതികളിൽ ഒന്നും ഇല്ലാ എന്ന് ഇന്റർ മിലാൻ ബോർഡ് വ്യക്തമാക്കിയിരുന്നു. ഇക്കാർഡി പ്രീസീസണിലും ലീഗിലെ ആദ്യ മത്സരങ്ങളിലും ഒന്നും ഇന്ററിനായി കളിച്ചിരുന്നില്ല. ഇക്കാർഡിക്ക് പകരം സ്ട്രൈക്കറായി ലുകാകുവിനെ ഇന്റർ മിലാൻ ടീമിൽ എത്തിച്ചിരുന്നു. ഒപ്പം ഇക്കാർഡിയുടെ ജേഴ്സി നമ്പറും ലുകാകുവിന് നൽകിയിരുന്നു‌. കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാനിൽ ക്യാപ്റ്റൻസി നഷ്ടപ്പെട്ട അന്ന് മുതൽ ഇക്കാർഡിയും ക്ലബുമായി പ്രശ്നങ്ങൾ നടക്കുകയാണ്. ഈ നീക്കത്തോടെ താരത്തിന്റെ കരിയർ വീണ്ടും നേർ വഴിയിൽ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement